How to Start a Blog





ആദ്യം തന്നെ ഒരു കാര്യം പറയട്ടേ..!മലയാളത്തില്‍ ബ്ലോഗ് ചെയ്യുന്നതിന് നിങ്ങള് ‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറില്‍ നിര്‍ബന്ധമായും മലയാളം ഫോണ്ട് ഉണ്ടായിരിക്കണം.മലയാളം ഫോണ്ട് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഇല്ലെങ്കില്‍ / മലയാള അക്ഷരങ്ങള്‍ ശരിയായി നിങ്ങളുടെ കമ്പ്യൂട്ടറില്‍ വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഇവിടെ ക്ലിക്കിയാല്‍ മലയാളം ഫോണ്ട് download ചെയ്യാം. ഫോണ്ട് ഡൗണ്‍ലോഡ്‌ ചെയ്തു കഴിഞ്ഞാല്‍ ഇവിടെ പോയി മലയാളം വളരെ എളുപ്പത്തില്‍ ടൈപ്പ് ചെയ്യാം.


Read More....ഇവിടെ ക്ലിക്ക് ചെയ്യുക



Blogger, Typepad, Wordpress, Moveable Type, Ibibo തുടങ്ങി പലരും വിവിധ ഭാഷകളില്‍ ബ്ലോഗ് സൌജന്യമായി നിര്‍മ്മിക്കാനുള്ള സൗകര്യം നമുക്കു നല്‍കുന്നുണ്ട്.ഇതില്‍ Blogger,Wordpress എന്നിവര്‍ മലയാളമടക്കമുള്ള ചില ഇന്ത്യന്‍ ഭാഷകളില്‍ ബ്ലോഗ് ചെയ്യാനുള്ള സേവനം നല്കുന്നു. കൂടുതല്‍ പ്രചാരത്തിലുള്ള, ബ്ലോഗറിന്റെ ബ്ലോഗ് നിര്‍മ്മിക്കാനുള്ള കാര്യങ്ങളാണിവിടെ വിശദമാക്കുന്നത്.
ബ്ലോഗ് തുടങ്ങാന്‍ നമുക്കു ആദ്യമായി വേണ്ടത് ഒരു ഇ-മെയില്‍ വിലാസമാണ്.ഇതിനായി g-mail, yahoo mail വിലാസങ്ങള്‍ ഉപയോഗിക്കാം. ബ്ലോഗറിന്റെ ബ്ലോഗ് എന്നതു, ഗൂഗിള്‍ നല്കുന്ന നിരവധി സേവനങ്ങളില്‍ ഒന്നാണല്ലോ.അപ്പോള്‍ നമുക്കു ഗൂഗിളിന്റെ തന്നെ mail ID ഉപയോഗിക്കാം.നിലവില്‍ g-mail വിലാസമുള്ളവര്‍ക്ക് വേണമെങ്കില്‍ അതുതന്നെ ഉപയോഗിക്കാം.ഇനി പുതുതായി ഒരു g-mail വിലാസം വേണമെന്നുണ്ടെങ്കില്‍ താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക് ചെയ്‌താല്‍ g-mail അക്കൌണ്ട് ഉണ്ടാക്കുന്നതിനുള്ള പുതിയ ഒരു പേജ് കാണാം.അതില്‍ ആവശ്യമായ വിവരങ്ങള്‍ നല്കി ഒരു വിലാസം ഉണ്ടാക്കുക.
 അതിന് ശേഷം http://www.blogger.com എന്ന സൈറ്റില്‍ പോവുക. ഇവിടെ ക്ലിക് ചെയ്‌താല്‍ നിങ്ങള്ക്ക് അവിടെ എത്താം.ഇവിടം മുതലാണ്‌ നാം ബ്ലോഗ് തുടങ്ങാന്‍ പോകുന്നത് .മൂന്നു ലളിതമായ ഘട്ടങ്ങളായാണ് ബ്ലോഗ് തുടങ്ങുന്നത്.അതില്‍, CREATE YOUR BLOG NOW എന്ന് കാണുന്ന അടയാളത്തില്‍ ക്ലിക് ചെയ്യുക.

അതില്‍ ആദ്യം കാണുന്ന, Email address എന്ന കോളത്തില്‍ നിങ്ങള്‍ നേരത്തെ ഉണ്ടാക്കിയ e-mail വിലാസം നല്കുക.രണ്ടാമത് കാണുന്ന Retype email address എന്ന കോളത്തില്‍ വീണ്ടും അതെ e-mail വിലാസം തന്നെ നല്കുക.

അടുത്തതായി‍ Enter a password എന്ന കോളമാണല്ലോ?.അതില്‍ ചുരുങ്ങിയത് 8 അക്ഷരങ്ങളുള്ള/അക്കങ്ങളുള്ള ഒരു പാസ്സ്‌വേര്‍ഡ്‌ നല്കുക.നിങ്ങള്‍ g-mail വിലാസം ഉണ്ടാക്കാന്‍ ഉപയോഗിച്ച പാസ്സ്‌വേര്‍ഡ്‌ തന്നെ വേണമെങ്കില്‍ ഉപയോഗിക്കാം.അടുത്തതായി കാണുന്ന, Retype password എന്ന കോളത്തിലും നേരത്തെ നല്കിയ പാസ്സ്‌വേര്‍ഡ്‌ തന്നെ ഒരിക്കല്‍ കൂടി നല്കുക.

ഇനിയുള്ളത് Display name എന്ന കോളമാണ്.ഇതില്‍ നിങ്ങള്‍ എഴുതുന്നതാണ് നിങ്ങളുടെ പ്രൊഫൈല്‍ പേരായി അറിയപ്പെടുന്നത്.ഇതു ബ്ലോഗിന്റെ പേരായി കാണരുത്നിങ്ങള്ക്ക് എന്ത് പേരു വേണമെന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കുക.ഒരു പ്രൊഫൈല്‍ പേരില്‍ തന്നെ നിങ്ങള്ക്ക് അഞ്ചോ പത്തോ അതിലേറെയോ ബ്ലോഗുകള്‍ ഉണ്ടാക്കാം.അടുത്തതായി‍ Word Verification എന്ന കോളമാണല്ലോ?. ഈ കോളത്തിനു മുകളിലായിക്കാണുന്ന അക്ഷരങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു തെറ്റില്ലാതെ പ്രസ്തുത കോളത്തില്‍ ടൈപ്പ് ചെയ്യുക
ഇനിയുള്ളത് Acceptance of Terms എന്ന ഭാഗമാണ്.അവിടെയുള്ള ചെറിയ ചതുരത്തില്‍ ക്ലിക് ചെയ്‌താല്‍ അതിനകത്ത്‌ ഒരു ആരോ മാര്‍ക്ക് (Arrow Mark) ലഭിക്കും.ബ്ലോഗ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ നിങ്ങള്‍ അംഗീകരിച്ചതായി അതിനെ കാണാം.ആ വരിയില്‍ തന്നെ കാണുന്ന Terms of Service എന്ന ലിങ്കില്‍ ക്ലിക് ചെയ്‌താല്‍ ഗൂഗിളിന്റെ ഈ സേവനവുമായി ബന്ധപ്പെട്ട നിയമാവലി കാണാം.ആവശ്യമെങ്കില്‍ മാത്രം ചെയ്യുക.അല്ലെങ്കില്‍ അതിനു താഴെയായി കാണുന്ന CONTINUE എന്ന ലിങ്കില്‍ ക്ലിക് ചെയ്തു ഈ ഘട്ടം പൂര്‍ത്തിയാക്കുക.
ഇതില്‍ ആദ്യം കാണുന്ന Blog Title എന്ന കോളത്തില്‍,നിങ്ങളുടെ ബ്ലോഗിന് എന്ത് പേരാണോ നല്‍കാന്‍ ഉദ്ധേശിക്കുന്നത്, അത് നല്കുക.

ഇനിയുള്ളത് Blog address (URL) എന്ന കോളമാണല്ലോ.നിങ്ങള്‍ ഉണ്ടാക്കുന്ന ബ്ലോഗിന്റെ ഇന്റര്‍നെറ്റ് /വെബ് അഡ്രെസ്സ് എന്താവണം എന്നാണു ഇതുകൊണ്ടു ഉദ്ധേശിക്കുന്നത്.
നിങ്ങള്‍, ഈ കോളത്തില്‍ നല്കുന്ന അഡ്രെസ്സ് ഉപയോഗിച്ചാണ് എവിടെ നിന്നായാലും മറ്റുള്ളവര്‍ നിങ്ങളുടെ ബ്ലോഗിലേക്ക് പ്രവേശിക്കുന്നത്. നിങ്ങള്‍ക്കിഷ്ട്ടമുള്ള പേരുകള്‍ (നേരത്തെ നിങ്ങള്‍ പ്രൊഫൈല്‍ പേരായി ഉപയോഗിച്ചത് തന്നെ വേണമെന്നുണ്ടെങ്കില്‍ അതുമാകാം.പക്ഷെ, ഇംഗ്ലീഷ് അക്ഷരങ്ങളോ അല്ലെങ്കില്‍ അക്കങ്ങളോ ആയിരിക്കണം നല്കുന്നത്.) ഇവിടെ നല്കുക.നിങ്ങള്‍ നല്കുന്ന പേരു മറ്റാരെങ്കിലും മുന്പേ ഉപയോഗിച്ചിട്ടുണ്ടോ അല്ലെങ്കില്‍ ഈ പേരു ലഭ്യമാണോ എന്നറിയാനായി ഈ കോളത്തിനു താഴെയായി കാണുന്ന Check Availability എന്ന ലിങ്കില്‍ ക്ലിക് ചെയ്തു നോക്കുക.നിങ്ങള്‍ നല്കിയ പേരു ലഭ്യമല്ല എങ്കില്‍ മറ്റൊരു പേരു നല്‍കിയോ, നേരത്തെ നല്കിയ പേരില്‍ മാറ്റം വരുത്തിയോ വീണ്ടും ശ്രമിക്കുക.

അടുത്തതായി, നേരത്തെ നമ്മള്‍ കണ്ടത് പോലെയുള്ള Word Verification എന്ന കോളമാണ്. മുന്പ് പറഞ്ഞപോലെ ഈ കോളത്തിനു മുകളിലായിക്കാണുന്ന അക്ഷരങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞു തെറ്റില്ലാതെ പ്രസ്തുത കോളത്തില്‍ ടൈപ്പ് ചെയ്യുക.അതിനു ശേഷം പേജിന്റെ താഴെയായി കാണുന്ന CONTINUE എന്ന ലിങ്കില്‍ ക്ലിക് ചെയ്തു അടുത്ത ഘട്ടത്തിലേക്ക് കടക്കുക.

നിങ്ങളുടെ ബ്ലോഗിന് വേണ്ടി പല രീതിയിലുള്ള ടെമ്പ്ലറ്റുകള്‍ (template) ബ്ലോഗ്ഗര്‍ തയ്യാറാക്കിയിട്ടുണ്ട്.നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആവശ്യമുള്ളവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇവിടെ കാണാം. ഓരോ ടെമ്പ്ലറ്റിന്റെയും പ്രീവ്യൂ കാണാനുള്ള സൌകര്യവുമുണ്ട്. നിങ്ങള്‍ക്കിഷ്ട്ടപ്പെട്ട ടെമ്പ്ലറ്റു കണ്ടുപിടിച്ചാല്‍ അവിടെയുള്ള ചെറിയ വൃത്തത്തില്‍ ക്ലിക് ചെയ്തു താഴെയായി കാണുന്ന CONTINUE എന്ന ലിങ്കില്‍ ക്ലിക് ചെയ്തു അടുത്ത ഘട്ടത്തിലേക്ക് പോകാം.
ഇനിയുള്ളത് നിങ്ങളുടെ കഥകളോ,കുറിപ്പുകളോ,ചിത്രങ്ങളോ,പാട്ടുകളോ,വീഡിയോയോ ഈ ബ്ലോഗില്‍ നല്‍കുക എന്നതാണ്.അതിനായി ആ പേജില്‍ START POSTING എന്നോ START BLOGING എന്നോ കാണുന്ന എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.
ഇവിടെ,നേരത്തെ പറഞ്ഞതുപോലുള്ള കവിതയോ കഥകളോ പാട്ടുകളോ കുറിപ്പുകളോ വീഡിയോയോ ,അത്തരത്തിലുള്ള കാര്യങ്ങള്‍ നല്‍കാം.ഇവിടെ നല്കുന്ന കാര്യങ്ങള്‍ ബ്ലോഗില്‍ ഡിസ്‌പ്ലേ ചെയ്യുന്ന ഭാഗത്തെ ബ്ലോഗിന്റെ പോസ്റ്റ് ഏരിയ (Post Area/Content Area) എന്നാണ് പറയുന്നതു.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Lady Gaga, Salman Khan