ബ്ലോഗിന്, ഇഷ്ട്ടമുള്ള - ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ടെമ്പ്ലേറ്റ് അല്ല ഉള്ളത് എന്ന് പലരും പരാതി പറയുന്നത് കേള്‍ക്കാം. നിലവില്‍ ബ്ലോഗര്‍ നമുക്ക് നല്‍കുന്ന ടെമ്പ്ലറ്റുകള്‍ക്ക് പല പരിമിതികളും ഉണ്ട്. എന്നിരുന്നാലും മിക്കവരും ഉപയോഗിക്കുന്നത് ബ്ലോഗറിന്റെ ഡിഫാള്‍ട്ട് ആയുള്ള ടെമ്പ്ലറ്റുകള്‍ തന്നെയാണ്. പലര്‍ക്കും അവരുടെ ബ്ലോഗിന്റെ മാറ്ററുകള്‍ക്ക് / ആവശ്യങ്ങള്‍ക്കനുസരിച്ച് ഭംഗിയുള്ള ടെമ്പ്ലറ്റുകള്‍ വേണമെന്നുണ്ടെങ്കിലും അതെങ്ങിനെ മാറാം എവിടെ കിട്ടും എന്നറിയില്ല
നിങ്ങളുടെ ബ്ലോഗിന്റെ നിലവിലുള്ള ടെമ്പ്ലറ്റുകള്‍ മാറ്റി നിങ്ങള്‍ക്കിഷ്ട്ടമുള്ള ടെമ്പ്ലറ്റുകള്‍ ബ്ലോഗില്‍ നല്‍കുന്നത് എങ്ങിനെ എന്ന് നോക്കാം. ടെമ്പ്ലറ്റുകള്‍ ചേഞ്ച് ചെയ്യുമ്പോള്‍ ഉള്ള ഒരു പ്രശ്നം നിലവില്‍ നമ്മുടെ ബ്ലോഗിലുള്ള ഗഡ്ജറ്റുകള്‍ ( Gadjet ) മിക്കവാറും നഷ്ട്ടപ്പെടും എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ടെമ്പ്ലറ്റുകള്‍ മാറുന്നതിന് മുന്പായി ആദ്യം ഇത്തരത്തില്‍ നിങ്ങളുടെ ബ്ലോഗില്‍ നല്‍കിയിട്ടുള്ള ഗഡ്ജറ്റുകള്‍ എല്ലാം മൈക്രോസോഫ്ട് വേര്‍ഡ്‌ലോ ( Microsoft Word ) മറ്റോ കോപ്പി - പേസ്റ്റ് ചെയ്തു വയ്ക്കുക. ടെമ്പ്ലറ്റു മാറിക്കഴിഞ്ഞതിനു ശേഷം വീണ്ടും അവ പഴയത് പോലെ ബ്ലോഗില്‍ നല്‍കാം.
പ്രധാന കാര്യം ഡൌണ്‍ലോഡ് ഫുള്‍ ടെമ്പ്ലേറ്റ് എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ടെമ്പ്ലേറ്റ് സേവ് ചെയ്യുക . പിന്നീടു എന്തെങ്കിലും കുഴപ്പമായാല്‍ ഇതുപകരിയ്ക്കും
ബ്ലോഗറിന്റെ ബ്ലോഗിന് വേണ്ടിയുള്ള വിവിധ തരത്തിലുള്ള ടെമ്പ്ലറ്റുകള്‍ സൗജന്യമായി ലഭിക്കുന്ന പല സൈറ്റുകളും ഉണ്ട്. പക്ഷെ അവിടെ നിന്നൊക്കെ കിട്ടുന്ന ടെമ്പ്ലറ്റുകള്‍ക്ക് പല പരിമിതികളും ഉണ്ട് എന്നതാണ് എന്റെ അനുഭവം. മിക്കവാറും നമ്മളുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള ബ്ലോഗ്ഗര്‍ ടെമ്പ്ലറ്റുകള്‍ ലഭിക്കുന്ന ഒരു സൈറ്റാണ് http://www.btemplates.com. നൂറുകണക്കിന് വിവിധ തരത്തിലുള്ള ബ്ലോഗ്ഗര്‍ ടെമ്പ്ലേറ്റുകള്‍ ഇവിടെ നിന്നും സൗജന്യമായി ലഭിക്കും. ഇവിടെ ചെന്ന് നിങ്ങള്‍ക്കിഷ്ട്ടമുള്ള ടെമ്പ്ലറ്റ് തെരഞ്ഞെടുത്ത് ഡൗണ്‍ലോഡ് ചെയ്യുക. ആ ഫയല്‍ ഒരു Xml ഫയല്‍ ആയിട്ടാണ് നിങ്ങളുടെ കംപ്യൂട്ടറില്‍ സേവ് ആവുക. ഡൌണ്‍ലോഡ് ചെയ്യപ്പെട്ട Xml ഫയലില്‍ മൗസ് വച്ച് റൈറ്റ് ക്ലിക്ക് ചെയ്തു എഡിറ്റ് ( Edit )എന്ന ഓപ്ഷനില്‍ പോയി അതിലുള്ള കോഡുകള്‍ മുഴുവനും കോപ്പി ചെയ്തെടുക്കുക.
ഇനി നിങ്ങളുടെ ബ്ലോഗിലെ ലെയൌട്ടില്‍ ( Layout ) ചെന്ന് Edit Html എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. താഴെ ഉള്ള ചിത്രം നോക്കുക. ഇപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോവില്‍ ഒരു കോളത്തില്‍ കുറെ കോഡുകള്‍ കാണാം. ( താഴെ കാണുന്ന ചിത്രത്തിലെ മഞ്ഞ നിറത്തിലുള്ള ഭാഗം നോക്കുക. ) ആ കോഡുകള്‍ മുഴുവനായും ഡിലീറ്റ് ചെയ്യുക. ആ കോളത്തില്‍ മൗസ് വച്ച് കീ ബോര്‍ഡിലെ Ctrl + A എന്ന എന്നീ കീകള്‍ ഒരുമിച്ചു അമര്‍ത്തിയാല്‍ ആ കോഡുകള്‍ മുഴുവനായും സെലക്ട് ചെയ്യപ്പെടും. അതിനു ശേഷം Delete കീ അമര്‍ത്തിയാല്‍ അത് മുഴുവനായും ഡിലീറ്റ് ചെയ്യപ്പെടും. ഇനി നേരത്തെ നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്തു Xml ഫയലില്‍ നിന്നും കോപ്പി ചെയ്തെടുത്ത കോഡ് അവിടെ പേസ്റ്റ് ചെയ്യുക. അതിനു ശേഷം ആ വിന്‍ഡോവില്‍ താഴെയായി കാണുന്ന Save Template എന്നതില്‍ ക്ലിക്ക് ചെയ്തു ആ ടെമ്പ്ലറ്റിനെ സേവ് ചെയ്യുക. അപ്പോള്‍ വീണ്ടും ഒരുവട്ടം കൂടി ബ്ലോഗര്‍, ഈ ടെമ്പ്ലേറ്റ് സേവ് ചെയ്യണോ എന്നുള്ള കണ്ഫര്‍മേഷന്‍ മെസ്സേജ് കാണിക്കും. അതിലും ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ടെമ്പ്ലറ്റ് സേവ് ചെയ്യപ്പെട്ടു എന്ന മെസേജ് കാണാം. ഇനി ബ്ലോഗ് കണ്ടു നോക്കൂ. നിങ്ങളുടെ ടെമ്പ്ലേറ്റ് മാറിയിരിക്കുന്നത് കാണാം.
പിന്നൊരു കാര്യം. ഇത് വച്ച് കൂടുതല്‍ കളി വേണ്ട. ചിലപ്പോള്‍ ബ്ലോഗ് തന്നെ ഇല്ലാതായിപ്പോയേക്കാം... കൂടുതല്‍ പരീക്ഷണം നടത്തിയാല്‍ ബ്ലോഗറില്‍ നിന്നും എറര്‍ മെസേജ് ഒക്കെ വന്നാല്‍, പിന്നീട് ടെമ്പ്ലറ്റ് മാറാന്‍ ബുദ്ധിമുട്ടാണ്. പേടിക്കേണ്ട. ഒരു കരുതലിനു പറഞ്ഞെന്നെ ഉള്ളൂ. :-)