നിങളുടെ ബ്ലോഗിലെ നാവിഗേഷന്‍ ബാര്‍ (Navigation Bar) കാണാതാക്കാനുള്ള സൂത്രങ്ങള്‍ പലരും പരിചയപ്പെടുത്തിയിട്ടുണ്ട്.പക്ഷെ, ഇത്തരത്തില്‍ നാവിഗേഷന്‍ ബാര്‍ കാണാതാക്കിയാല്‍ ബ്ലോഗ് സെറ്റിങ്ങ്സുകള്‍ മാറ്റണമെങ്കിലോ,പുതിയ പോസ്റ്റ് ഇടണമെങ്കിലോ ആ പ്രൊഫൈലിലെ മറ്റൊരു ബ്ലോഗു വഴി ഡാഷ് ബോര്‍ഡില്‍ ചെന്നോ,അല്ലെങ്കില്‍ www.blogger.com എന്ന അഡ്രസ്സ് വഴിയോ ഡാഷ് ബോഡില്‍ ചെന്നോ മാറ്റം വരുത്തേണ്ട ബ്ലോഗിന്റെ സെറ്റിങ്ങ്സില്‍ എത്തുക എന്നത് ഏറെ സമയം കളയുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ കാര്യമാണല്ലോ.
എന്നാലിതാ, നിങ്ങളുടെ ബ്ലോഗിലെ നാവിഗേഷന്‍ ബാര്‍ സാധാരണ രീതിയില്‍ കാണാതിരിക്കുകയും (Hide), ആവശ്യമുള്ളപ്പോള്‍ നാവിഗേഷന്‍ ബാര്‍ കാണാറുള്ള സ്ഥലത്തു മൌസ് കഴ്സര്‍ കൊണ്ടു ചെല്ലുമ്പോള്‍ നാവിഗേഷന്‍ ബാര്‍ ഡിസ്‌പ്ലേ (Display) ചെയ്യുകയും ചെയ്യുന്ന വിദ്യ.ഈ ബ്ലോഗിന്റെ നാവിഗേഷന്‍ ബാര്‍ കാണാറുള്ള സ്ഥാനത്ത് മൌസ് കഴ്സര്‍ വച്ചു നോക്കൂ...
ഇതു പോലെ നിങ്ങളുടെ ബ്ലോഗിലും ചെയ്യാം.അതിന് മുന്പായി ബ്ലോഗിന്റെ HTML കോഡ് കോപ്പി ചെയ്തു ഒരു Notepad ല്‍ സേവ് ചെയ്തോളൂ കേട്ടോ...
ആദ്യമായി നിങ്ങളുടെ ബ്ലോഗിലെ Edit HTML സെക്ഷനില്‍ ചെല്ലുക.തുടര്‍ന്ന്, head സെക് ഷനില്‍ ഈ ഭാഗം
<head>
<b:include data='blog' name='all-head-content'/>
<title><data:blog.pageTitle/></title>
<b:skin><![CDATA[/*കണ്ടുപിടിക്കുക.വളരെ എളുപ്പമാണിത്
ഇതു കണ്ടുപിടിച്ചോ...??? ഇനി ഈ കുറിപ്പിന് താഴെയായി താഴെ കാണുന്ന കോഡ്
/* Navbar */
#navbar-iframe{opacity:0.0;filter:alpha(Opacity=0)}
#navbar-iframe:hover{opacity:1.0;filter:alpha(Opacity=100, FinishedOpacity=100)}
കോപ്പി ചെയ്തു പേസ്റ്റു ചെയ്യുക. എന്നിട്ട് സേവ് ചെയ്യുക....ഇനി നിങ്ങളുടെ ബ്ലോഗു കണ്ടു നോക്കൂ... നാവിഗേഷന്‍ ബാര്‍ കാണാനില്ലല്ലോ? നാവിഗേഷന്‍ ബാര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് മൌസ് കഴ്സര്‍ കൊണ്ടുചെല്ലൂ....